തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നസാഹചര്യത്തിൽ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകള്‍ക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസ് നടക്കും. ഏപ്രിൽ 30 മുതല്‍ മെയ് 4വരെയാണ് അവധി പ്രഖ്യാപിച്ചത്. ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റിനുള്ള സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും അധ്യാപകർ ഏര്‍പ്പെടുത്തണമെന്ന് നിർദേശമുണ്ട്. അതേസമയം ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണം.
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ്...