തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20വരെ നീട്ടി. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. കൂടുതൽ വിവരങ്ങൾക്കായി http://lbscentre.kerala.gov.in സന്ദർശിക്കുക. അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മേയ് 20. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...