തിരുവനന്തപുരം:നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. ഓരോ വർഷവും മൂവായിരത്തി നാന്നൂറ്റി എഴുപത്തി മൂന്ന് (3,473) വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് ലഭ്യമാകുക. അർഹരായ വിദ്യാർത്ഥികൾക്ക് 9, 10, 11, 12 ക്ലാസുകളിൽ ഓരോ വർഷവും പന്ത്രണ്ടായിരം രൂപ വെച്ച് സ്കോളർഷിപ്പ് ലഭിക്കും. രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കവിയരുത്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴിയാണ് ഈ സ്കോളർഷിപ്പ് പദ്ധതിയുടെ നിർവഹണം നടക്കുന്നത്. അപേക്ഷ സ്വീകരിക്കലും, വെരിഫിക്കേഷൻ, പ്രോസസിംഗ്, അർഹരായവർക്ക് സ്കോളർഷിപ്പ് തുക ഡയറക്‌ട് ബാങ്ക് ട്രാൻസ്‌ഫർ സംവിധാനം വഴി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പോർട്ടൽ വഴിയാണ് ആണ് നടത്തുന്നത്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...