SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ബോർഡ് പരീക്ഷയ്ക്ക് ഇനി വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത് ആകെ 24 ദിവസം. മാർച്ച് 9 മുതലാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പെഷ്യൽ ക്ലാസുകളും ക്യാമ്പുകളും പുരോഗമിക്കുകയാണ്. സ്കൂൾ സമയത്തിനു ശേഷവും ഭൂരിഭാഗം സ്കൂളുകളിലും സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകളും സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലും സ്പെഷ്യൽ ക്ലാസുകൾ നൽകി പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് അധ്യാപകരും.
ഇനിയുള്ള 24 ദിവസങ്ങൾക്കുള്ളിൽ
മോഡൽ പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കണം. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 25 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. 27മുതൽ മാർച്ച് 3വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാനദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാനദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക. മാർച്ച് 9മുതൽ ആരംഭിക്കുന്ന പരീക്ഷ 29വരെ നീളും. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷാസമയം.
പരീക്ഷടൈംടേബിൾ താഴെ
🌐09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1
(മലയാളം/തമിഴ്/ കന്നഡ/ ഉറുദു /
ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ.
ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/
സംസ്കൃതം ഓറിയന്റൽ- ഒന്നാം
പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)
അറബിക് (അക്കാദമിക്) /അറബിക്
ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക്
സ്കൂളുകൾക്ക്)
🌐13/03/2023 – രണ്ടാം ഭാഷ-ഇംഗ്ലീഷ്
🌐15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/
ജനറൽ നോളഡ്ജ്
🌐17/03/2023 -രസതന്ത്രം
🌐20/03/2023 – സോഷ്യൽ സയൻസ്
🌐22/03/2023-ജീവശാസ്ത്രം
🌐24/03/2023 – ഊർജശാസ്ത്രം
🌐27/03/2023 – ഗണിതശാസ്ത്രം
🌐29/03/2023 – ഒന്നാം ഭാഷ-പാർട്ട്
11 (മലയാളം/ തമിഴ്/ കന്നഡ/
സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ്
സയൻസ് (ഫിഷറീസ് ടെക്നിക്കൽ
സ്കൂളുകൾക്ക്)/ അറബിക്
ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക്
സ്കൂളുകൾക്ക്) സംസ്കൃതം
ഓറിയന്റൽ- രണ്ടാം പേപ്പർ
(സംസ്കൃത സ്കൂളുകൾക്ക്)രസതന്ത്രം- സോഷ്യൽ സയൻസ്.