SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:സ്‌കോൾ – കേരള മുഖേന 2022-24 ബാച്ചിൽ ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ സബ്ജക്ട് കോഡ് 11ൽ പ്രവേശനം നേടിയ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പഠന സഹായികൾ സൗജന്യമായി വിതരണം ചെയ്യും. എസ്.സി/എസ്.ടി വിദ്യാർഥികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. സ്‌കോൾ-കേരള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പഠന സഹായികളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചവർ നിർദിഷ്ട രേഖകൾ സഹിതം അതത് ജില്ലാ കേന്ദ്രത്തിൽ ഫെബ്രുവരി 10നകം നേരിട്ട് എത്തി മൊഡ്യൂളുകൾ കൈപ്പറ്റണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.