പ്രധാന വാർത്തകൾ
പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചപ്ലസ് വൺ സീറ്റ് ക്ഷാമം: നാളെ മുതൽ എസ്എഫ്ഐ സമരത്തിന്കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെസ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടിപിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾകണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം

Feb 3, 2023 at 6:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തേഞ്ഞിപ്പലം:ഫെബ്രുവരി 15ന് തുടങ്ങാനിരിക്കുന്ന സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 പരീക്ഷകളും മാര്‍ച്ച് 8-ലേക്ക് മാറ്റി.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

\"\"

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും 8 മുതല്‍ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 6 മുതല്‍ അപേക്ഷിക്കാം.

\"\"

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും 6 മുതല്‍ അപേക്ഷിക്കാം.

പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News