SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയില്‍ മലപ്പുറം മേഖല (ബി സോണ്‍) ജേതാക്കളായി. ട്രാക്കിലും ഫീല്‍ഡിലും കുതിപ്പ് നടത്തിയ മലപ്പുറം 172 പോയിന്റ് നേടിയാണ് ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ വാശിയേറിയ ഫുട്‌ബോള്‍ മത്സരത്തില്‍ പാലക്കാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് (4-2) മലപ്പുറം ജേതാക്കളായി.
92 പോയിന്റ് നേടി കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന ബി സോണ്‍ രണ്ടാം സ്ഥാനവും 78 പോയിന്റ് നേടിയ തൃശ്ശൂര്‍ (സി സോണ്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് മേഖല (ഡി സോണ്‍) 52 പോയിന്റോടെ നാലാം സ്ഥാനം നേടി.
1 വനിതകളുടെ 200മീ. ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷമീന റിനു (കോഴിക്കോട്)
2 പുരുഷവിഭാഗം 1500മീ. ഒന്നാം സ്ഥാനം നേടിയ സി. മുഹമ്മദ് റഫീഖ് (മലപ്പുറം)
3 പുരുഷവിഭാഗം 800മീ. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സഹല്‍ (മലപ്പുറം)
4 പുരുഷവിഭാഗം 4X100 മീ. റിലേ ഒന്നാം സ്ഥാനം നേടിയ ഐ.പി. റബീഹ്, കെ.പി. ഫുഹാദ് സനിന്‍, കെ. സാബിത്, വി.കെ. ആഷിര്‍ (മലപ്പുറം സോണ്‍)
5 വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയിലെ ഫുട്‌ബോളില്‍ മലപ്പുറവും പാലക്കാടും തമ്മിലുള്ള മത്സരത്തില്‍ നിന്ന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലപ്പുറം (4-2) ജേതാക്കളായി.

കലാമേളക്ക് നാളെ കൊടിയേറും
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് സര്‍വകലാശാലാ കാമ്പസിലെ നാല് വേദികളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടക്കമാകും. ഇ.എം.എസ്. സെമിനാര്‍ ഹാളാണ് പ്രധാന വേദി. ഓഡിറ്റോറിയം, എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍ എന്നിവയാണ് വേദികള്‍.
ഇ.എം.എസ്. സെമിനാര്‍ ഹാളിലെ ഒന്നാം വേദിയില്‍ നൃത്തഇനങ്ങള്‍ നടക്കും. രണ്ടാം വേദിയില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയും ഓഡിറ്റോറിയത്തില്‍ മോണോ ആക്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ അരങ്ങേറും. എസ്.ഡി.ഇ. സെമിനാര്‍ ഹാളില്‍ പദ്യം ചൊല്ലലും പ്രസംഗവുമാണ് നടക്കുക.
വൈകീട്ട് നാല് മണിക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യാതിഥിയാകും. സിന്‍ഡിക്കേറ്റംഗങ്ങള്‍ പങ്കെടുക്കും.
