SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും പദ്ധതികൾക്കുമായി കേന്ദ്ര ബജറ്റിൽ 1.12 ലക്ഷം കോടി രൂപ വകയിരുത്തി. ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക വിദ്യാഭ്യാസ മേഖലയ്ക്കായി രാജ്യം നീക്കിവെയ്ക്കുന്നത്. അടുത്ത 3വർഷത്തിനുള്ളിൽ രാജ്യത്തെ 47 ലക്ഷം
യുവതീ യുവാക്കൾക്ക് സ്റ്റൈപ്പൻഡ് നൽകുന്ന നാഷണൽ അപ്രന്റീഷിപ്പ് പ്രമോഷൻ സ്കീം പ്രഖ്യാപിച്ചു. യുവാക്കൾക്ക് സ്റ്റൈപ്പൻഡ് തുക നേരിട്ട് അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കും. ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ ആരംഭിക്കും. 38,800 പുതിയ
അധ്യാപകരെ നിയമിക്കും. വിദ്യാർത്ഥികൾക്ക് നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ആദിവാസി മേഖലയിൽ 748 ഏകലവ്യ
മോഡൽ സ്കൂളുകൾക്കും ബജറ്റിൽ
പ്രഖ്യാപനമുണ്ട്. അടുത്ത 3വർഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും. ലോകോത്തരനിലവാരമുള്ള
പുസ്തകങ്ങൾ എല്ലാവർക്കും
ലഭ്യമാക്കുന്നതിനായി കുട്ടികൾക്കും
കൗമാരക്കാർക്കുമായി നാഷണൽ
ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും.
ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തവർക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്,
വാർഡ് തലങ്ങളിൽ ഫിസിക്കൽ
ലൈബ്രറികൾ സ്ഥാപിക്കണം.
യുവാക്കളുടെ നൈപുണ്യവികസനത്തിനായി പി.എം. കൗശൽ വികാസ് യോജന 4.0.യും
ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയകാലത്തെ
ഇൻഡസ്ട്രിക്കാവശ്യമായ കോഡിങ്,
എ.ഐ, റോബോട്ടിക്സ്, മെക്കട്രോണിക്സ്, ത്രീഡി പ്രിന്റിങ് പോലുള്ള കോഴ്സുകൾക്ക് പ്രാധാന്യം നൽകും. നാഷണൽ ചൈൽഡ് ട്രസ്റ്റിന്റെയും, ചിൽഡ്രൺസ് ബുക്ക് ട്രസ്റ്റിന്റെയും അടക്കമുള്ള അക്കാദമികേതര
പുസ്തകങ്ങൾ എൻ.ജി.ഒകളുടെ
സഹകരണത്തോടെ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കും. വിദ്യാഭ്യാസ മേഖലയിലെ
മികവുയർത്തുന്നതിനായി അധ്യാപകർക്ക് നൂതനരീതിയിലുള്ള പരിശീലനം നൽകും. ഐ.സി.ടിയും ഇതിനായി പ്രയോജനപ്പെടുത്തും. ഡിസ്ട്രിക്ട് എജ്യുക്കേഷൻ& ട്രെയിനിങ്
സെന്ററുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി
വികസിപ്പിക്കുമെന്നടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ നടത്തിയത്.