SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര
സാങ്കേതിക സർവകലാശാല (CUSAT)യ്ക്ക് കീഴിലെ വിവിധ കോഴ്സ് പ്രവേശനത്തിന് നാളെ മുതൽ അപേക്ഷ നൽകാം. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നാളെ http//admissions.cusat.ac.in വഴിആരംഭിക്കും. ജനുവരി 27മുതൽ ഫെബ്രുവരി 26വരെയാണ് സമയം. ഏപ്രിൽ 29, 30, മെയ് 1 എന്നീ തീയതികളിൽ നടത്തുന്ന പവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പിഴയില്ലാതെ ഫെബ്രുവരി 26വരെയും പിഴയോടു കൂടി മാർച്ച് 6 വരെയും റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് http://cusat.ac.in സന്ദർശിക്കുക. ഫോൺ:0484 2577100.