SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസ് പൂർണ്ണമായും ഒഴിവാക്കുമെന്ന് മന്ത്രി ആർ.ബിന്ദു.
ഓരോ സ്വാശ്രയ കോളേജും സർക്കാരിനു നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചവരിൽപ്പെട്ട പാവപ്പെട്ട 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000 രൂപമുതൽ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ഇവർക്ക് ലഭിക്കുക. സ്പെഷ്യൽ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യും. 2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക പ്രവേശന കമ്മീഷണർ പ്രസിദ്ധീകരിച്ചു. അർഹരുടെ പട്ടിക http://cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.