SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോട്ടയം: ജനുവരി 20, 23, 27, 30 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2015,2016,2017,2018 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 27, മാർച്ച് ഒന്ന്, മൂന്ന്, ആറ് തീയതികളിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെകനോളജി (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷ ജനുവരി 20 മുതൽ പാലാ സെന്‍റ് തോമസ് കോളജിൽ നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 18 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ജനുവരി 19 നും സൂപ്പർ ഫൈനോടെ ജനുവരി 20 നും അപേക്ഷ സ്വീകരിക്കും. പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യമ്പ് ഫീസ് അടയ്ക്കണം.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റുഗലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജനുവരി 20 മുതൽ 27 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ജനുവരി 28 നും സൂപ്പർ ഫൈനോടെ ജനുവരി 30 വരെയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
റിസർച്ച് ഫെലോ
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ ഡോ. എൻ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം മാർക്കോടെ എം.എസ്.സി ബയോഫിസിക്‌സ് ബിരുദവും ഒരു വർഷത്തെ ഗവേഷണ പരിചയവും എൻ.ഇ.ടി അല്ലെങ്കിൽ ജി.എ.ടി.ഇ യോഗ്യതയും അന്താരാഷ്ട്ര ജേണലുകളിലെ പബ്ലിക്കേഷനുകളുമാണ് യോഗ്യത. 2 വര്‍ഷമാണ് പ്രോജക്ടിന്‍റെ സമയപരിധി. താൽപര്യമുള്ളവർ 2622@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ജനുവരി 25 ന് മുൻപ് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.