editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേള ഇന്നുമുതൽ: കായികമേളയിൽ മലപ്പുറം ജേതാക്കള്‍കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ്പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെതൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം

ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും ഇനി സംസ്ഥാന സർക്കാർ സ്കോളർഷിപ്പ്

Published on : January 11 - 2023 | 10:03 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിന് പട്ടിക വിഭാഗക്കാർക്ക് സംസ്ഥാന
സർക്കാർ നൽകുന്ന സ്കോളർഷിപ്പിന്റെ പരിധിയിൽ സിഎ അടക്കം കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭിക്കും.ഐഐടി,
ഐഐഎം കൂടാതെ കൽപിത സർവകലാശാലകൾ തുടങ്ങിയ ദേശീയ
പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലും പുതിയ ഉത്തരവ് പ്രകാരം സ്കോളർഷിപ്ഏർപ്പെടുത്തി. ഡിസ്റ്റൻസ്, ഓൺലൈൻ, പാർട്ട്ടൈം, ഈവനിങ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കും
ട്യൂഷൻ, പരീക്ഷാ ഫീസുകൾ ലഭിക്കും. ഒരു അധ്യയനവർഷം ഒരു കോഴ്സിനു മാത്രമേ സ്കോളർഷിപ് അനുവദിക്കൂ.

0 Comments

Related News