SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളജുകളിൽ ആയുർവേദ, ഹോമിയോ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൾ ഇന്ത്യ ആയുഷ് പി.ജി എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം.
ആയുർവേദ പി.ജി കോഴ്സുകൾ
ജനുവരി 9ന് വൈകീട്ട് 5വരെ ഓൺലൈ
നായി അപേക്ഷ നൽകാം. അപേക്ഷാഫീസ് 1000 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ. 50 ശതമാനം മാർക്കോടെ ബിഎഎംഎസ്/ബിഎഎം ബിരുദം വേണം.
ഹോമിയോപ്പതി പി.ജി കോഴ്സുകൾ ഓൺലൈനായി ജനുവരി 10ന് വൈകീട്ട് 5വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 900 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 450 രൂപ. തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജു
കളിലായി എം.ഡി കോഴ്സിൽ മെറ്റീരിയ മെഡിക്കൽ, ഹോമിയോപ്പതിക് ഫിലോസഫി, റെപ്പർട്ടറി, പ്രാക്ടിസ് ഓഫ് മെഡിസിൻ കാഷ്വാലിറ്റികളിലാണ് പ്രവേശനം. ബിഎച്ച്എംഎസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം. അപേക്ഷകർക്ക് പ്രായപരിധിയില്ല. വിശദവിവരങ്ങൾ http://cee.kerala.gov.in ൽ ലഭ്യമാണ്.