SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: പട്ടിക്കവർഗ വികസന വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ 5, 6 ക്ലാസ്സ് പ്രവേശനത്തിന് ഫെബ്രുവരി 20നുള്ളിൽ അപേക്ഷിക്കാം.
പ്രവേശനപരീക്ഷ മാർച്ച് 11നു രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷിതാക്കളുടെ കുടുംബ വാർഷികവരുമാനം രണ്ടു ലക്ഷം രൂപ കവിയരുത്. പ്രത്യേക ദുർബല ഗോത്ര വർഗ്ഗക്കാർക്ക് പ്രവേശനപരീക്ഷ ബാധകമല്ല. വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ വിദ്യാലങ്ങളിൽ ആറാം ക്ലാസ്സിലേക്കും മറ്റുള്ളിടത്ത് അഞ്ചാം ക്ലാസ്ഡിലേക്കുമാണ് പ്രവേശനം. അട്ടപ്പാടി സ്കൂൾ ഇംഗ്ലീഷ് മീഡിയമാണ്. വിവരങ്ങളും അപേക്ഷ ഫോം മാതൃകയും ഐടിഡി പ്രോജെക്ട് ഓഫീസിലും പട്ടിക്കവർഗ വികസന ഓഫീസുകളിലും ലഭിക്കും.