SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ജനുവരി 2ന് നടക്കും. ജനുവരി 3മുതൽ 7വരെയാണ് കോഴിക്കോട് 24വേദികളിലായി സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലും മൈതാനങ്ങളിലും മാസ്ക് നിർബന്ധമാക്കും. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ പാലിക്കണമെന്ന നിർദേശത്തെ തുടർന്ന് കലോത്സവത്തിന് എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വർത്താസമ്മേളനത്തിൽ അറിയിച്ചു.
2ന് മാനാഞ്ചിറ ഗവ. മോഡൽ സ്കൂളിൽ രാവിലെ 10.30നാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക. കോഴിക്കോട് റെയിൽവേ
സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നി
വിടങ്ങളിൽ കലോത്സവത്തിനെ
ത്തുന്ന കുട്ടികളെയും, വിശിഷ്ട
വ്യക്തികളേയും സ്വീകരിക്കുന്ന
തിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.
കുട്ടികൾ ഓൺലൈനായി റജിസ്റ്റർ ചെയ്യുന്ന സമയത്ത് താമസ സൗകര്യം ആവശ്യമുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സൗകര്യം വെബ്പോർട്ടലിൽ നേരത്തെതന്നെ ഒരുക്കിയിട്ടുണ്ട്.
20 സ്കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 24 വേദികളിലായിട്ടാണ്
മത്സരങ്ങൾ നടക്കുന്നത്. മലയാളികൾക്ക് സുപരിചിതമായ നോവലുകളിലും കഥകകളിലും ഉൾപ്പെട്ട സ്ഥലനാമങ്ങളാണ് ഓരോ വേദിക്കും നൽകിയിരിക്കുന്നത്. ഒന്നാംവേദിക്ക് എസ്.കെ.5 പൊറ്റെക്കാടിന്റെ ഒരുദേശത്തിന്റെ കഥയിലെ അതിരാണിപ്പാടമെന്ന പേരാണ്. പേരാണ് നൽകിയിരിക്കുന്നത്. കൂടല്ലൂർ, ഭൂമി, ത്രസാക്ക്, നാരകം പൂരം, പാണ്ഡവപുരം, തൃക്കോട്ടൂർ,
പാലേരി, തിക്കോടി, ബേപ്പൂർ, മൂ
പ്പിലശ്ശേരി, പുന്നയൂർക്കുളം, ഉയിനി, തിരുനെല്ലി, മയ്യഴി, തക്ഷൻകുന്ന്, അവിടനെല്ലൂർ, ഊരാളി
കുടി, കക്കട്ടിൽ, ശ്രാവസ്തി, ഖജുരാഹോ, തച്ചനക്കര, ലന്തൻ ബത്തേരി, മാവേലിമന്റം എന്നിങ്ങനെയാണ് മറ്റു വേദികളുടെ പേരു
കൾ.