SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരള സംസ്ഥാന സിനിമാ ഓപ്പറ്റേര്‍ പരീക്ഷാ ബോര്‍ഡ് 2022 ല്‍ നടത്തുന്ന സിനിമ ഓപ്പറേറ്റര്‍ പരീക്ഷ ഡിസംബര്‍ 27, 28, 29 എന്നീ തീയതികളിലായി നടക്കും. രാവിലെ 7.30 മണി മുതല്‍ 10.30 മണി വരെയാണ് പരീക്ഷ. തിരുവനന്തപുരം കലാഭവന്‍ തീയേറ്ററിലാണ് പരീക്ഷ നടക്കുകയ.
യോഗ്യരായ അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാ ദിവസം തിരിച്ചറിയല്‍ രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ http://celkerala.gov.in ലഭ്യമാണ്.