SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയില്‍ ഒഴിവ്. ഓപ്പണ്‍ വിഭാഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് ഉള്ളത്. പ്രായപരിധി 2022 ജനുവരി 1ന് 45 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയില്‍ 65,000 രൂപ.
എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഉദ്യാഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 20നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.