SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് വിഭാഗത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലായി 596 ഒഴിവുകള്‍ ഉണ്ട്. സിവില്‍(62), ഇലക്ട്രിക്കല്‍(84), ഇലക്ട്രോണിക്‌സ് (440),ആര്‍ക്കിടെക്ചര്‍ (10) വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കിടെക്ചര്‍ ബിരുദം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. മറ്റു വിഭാഗങ്ങളില്‍; സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള ഇലക്ട്രിക്കല്‍ എന്നിവയില്‍ നേടി എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. 2022ലെ ഗേറ്റ് സ്‌കോറാണ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ പരിഗണിക്കുന്നത്. മറ്റു വിഭാഗങ്ങളില്‍ 2020, 2021, 2022 വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ പരിഗണിക്കും.
പ്രായപരിധി 27 വയസ്സ്. ശമ്പളം 40,000 – 1,40,000രൂപ. ഡിസംബര്‍ 22 മുതല്‍ ജനുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://aai.aero സന്ദര്‍ശിക്കുക.