പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വയനാട് സർക്കാർ മെഡിക്കൽ കോളേജിനായി സ്ഥലം ഏറ്റെടുക്കൽ നടപടിയ്ക്ക് സുപ്രീം കോടതി സ്റ്റേ

Dec 12, 2022 at 12:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: വയനാട് മെഡിക്കൽ കോളേജിനായി ഗ്ലെൻലെവൻ എസ്റ്റേറ്റിന്റെ സ്ഥലം ഏറ്റെടുക്കുന്നത് മായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹർജിയിലെ നടപടികളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂവില നൽകി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. ഇതിനെതിരെ അന്നത്തെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
സുപ്രീംകോടതി ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വി രാമസുബ്രഹ്മണ്യം എന്നിവടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തത്. ഗ്ലെൻലെവൻ എസ്റ്റേറ്റിൽ നിന്ന് സർക്കാർ മെഡിക്കൽ കോളേജിനായി 75 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം 30 ഏക്കറിൽ അധികം ഉള്ള എസ്റ്റേറ്റ് ഉടമകൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കില്ല എന്നുണ്ട്, അതിനാൽ ഹൈക്കോടതി നിർദ്ദേശിച്ചത് പോലെ ഭൂവില നൽകാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

1.92 കോടി രൂപ മാത്രം നൽകി എസ്റ്റേറ്റിന്റെ 75 ഏക്കർ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ, ഷങ്കർ എന്നിവരാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...