SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡല്‍ഹി: വയനാട് മെഡിക്കൽ കോളേജിനായി ഗ്ലെൻലെവൻ എസ്റ്റേറ്റിന്റെ സ്ഥലം ഏറ്റെടുക്കുന്നത് മായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹർജിയിലെ നടപടികളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂവില നൽകി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. ഇതിനെതിരെ അന്നത്തെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
സുപ്രീംകോടതി ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വി രാമസുബ്രഹ്മണ്യം എന്നിവടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തത്. ഗ്ലെൻലെവൻ എസ്റ്റേറ്റിൽ നിന്ന് സർക്കാർ മെഡിക്കൽ കോളേജിനായി 75 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം 30 ഏക്കറിൽ അധികം ഉള്ള എസ്റ്റേറ്റ് ഉടമകൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കില്ല എന്നുണ്ട്, അതിനാൽ ഹൈക്കോടതി നിർദ്ദേശിച്ചത് പോലെ ഭൂവില നൽകാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
1.92 കോടി രൂപ മാത്രം നൽകി എസ്റ്റേറ്റിന്റെ 75 ഏക്കർ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ, ഷങ്കർ എന്നിവരാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്.