പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Dec 12, 2022 at 6:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം: യു.ജി, പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ 2022-23 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 20 വരെ അപേക്ഷ നൽകാം. 1105 രൂപ പിഴയോടെ ജനുവരി 21 മുതൽ 27 വരെയും 2205 രൂപ സൂപ്പർഫൈനോടെ ജനുവരി 28 മുതൽ 31 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ കഥകളി ചെണ്ട, മദ്ദളം കോംപ്ലിമെൻററി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 15 ന് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ടസിൽ വച്ച നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

\"\"

രണ്ടാം സെമസ്റ്റർ എം.എ (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022) മ്യൂസിക് വീണ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 15, 16 തിയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്സി ബോട്ടണി സി.എസ്.എസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷൻ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

\"\"

രണ്ടാം സെമസ്റ്റർ എം.എസ്.സി സുവോളജി സി.എസ്.എസ്. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷൻ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
ഈ വർഷം മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് – നവംബർ 2021) പരീക്ഷയുടെ തടഞ്ഞു വച്ച പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡെപ്യൂട്ടി രജിസ്ട്രാർക്ക് ( 8പരീക്ഷ) ഡിസംബർ 22 വരെ അപേക്ഷ നൽകാം.

\"\"

ഈ വർഷം മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ (2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 27 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് – എം.എ (മ്യൂസിക് വോക്കൽ, മ്യൂസിക് വീണ, മ്യൂസിക് വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, മൃദംഗം, മദ്ദളം, കഥകളി വേഷം, കഥകളി സംഗീതം റെഗുലർ, സപ്ലിമെന്ററി – ഏപ്രിൽ 2022) പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 24 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

2019 നവംബറിൽ നടന്ന ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ ബി.എ. അനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ ഓഫ് ക്യാമ്പസ് (സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖാപിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 24 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റർ എം.എസ്സി സുവോളജി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 24 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Follow us on

Related News