SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള 2 ദിവസം പിന്നിട്ടപ്പോൾ പിറന്നത് 4 മീറ്റ് റെക്കോർഡുകൾ. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 3 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മീറ്റ് റെക്കോർഡോടെ സ്വർണ്ണം നേടിയത്. ആദ്യദിനത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ശിവദേവ് രാജീവ് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. 4.07 മീറ്ററിലാണ് ശിവദേവ് റെക്കോർഡിട്ടത്. സബ് ജൂനിയർ ഗേൾസ് 3 കിലോ ഷോട്ട്പുട്ടിൽ കാസർകോട് കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പാർവണ ജിതേഷ് 10.11 മീറ്ററോടെ റെക്കോർഡ് തിരുത്തി.
ജൂനിയർ ഗേൾസ് 3 കിലോ ഷോട്ട്പുട്ട് വിഭാഗത്തിൽ കാസർഗോഡ് എളംപച്ചിയിലെ ജിസിഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വി. എസ്.അനുപ്രിയ 15.73 മീറ്ററോടെ മീറ്റ് റെക്കോർഡ് നേടി.
സീനിയർ പെൺകുട്ടികളുടെ ഒരു കിലോ ഡിസ്കസ് ത്രോയിൽ കാസർകോട് ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഖില രാജ് മീറ്റ് റെക്കോഡോടെ സ്വർണ്ണം നേടി. 43.40 മീറ്ററിലാണ് അഖില റെക്കോർഡിട്ടത്. മീറ്റ് റെക്കോർഡ് നേടിയ താരങ്ങളെ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് എത്തി അഭിനന്ദിച്ചു. നാളെയും മറ്റന്നാളും കൂടുതൽ മീറ്റ് റെക്കോർഡുകളാണ് കായിക കേരളം പ്രതീക്ഷിക്കുന്നത്.