പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറ്റം: ടീമുകൾ എത്തിത്തുടങ്ങി

Dec 2, 2022 at 12:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കേരളത്തിന്റെ കൗമാര കായികോത്സവത്തിന് നാളെ കൊടിയേറ്റം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നാലു ദിവസം നീളുന്ന 64-ാം സ്കൂൾ കായികമേള നടക്കുന്നത്. നാളെ വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
14 ജില്ലകളിൽ നിന്നുള്ള ടീമുകൾ ഇന്ന് വൈകിട്ടോടെ തലസ്ഥാന നഗരിയിൽ എത്തിച്ചേരും. വയനാട് ടീം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ടീം അംഗങ്ങളെ സ്വീകരിച്ചു. 14 ടീമുകളിൽ 2737
താരങ്ങളാണ് മത്സരിക്കുന്നത്. 6വിഭാഗങ്ങളിലായി 98 ഇനങ്ങളിലാ
മത്സരം. മുൻ സ്കൂൾ മീറ്റ് താ
രമായ ഒളിംപ്യൻ മുഹമ്മദ് അനസ് ദീപശിഖ തെളിക്കും.

\"\"


സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായി സെന്റ് ജോസഫ് സ്കൂളിൽ തയാറാക്കിയ ഭക്ഷണ കലവറയുടെയും പാചകപുരയുടേയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സെന്റ്. ജോസഫ് സ്കൂളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. നഗരസഭാ മേയർ , കൗൺസിലർമാർ, ഡിജിഇ, ഭക്ഷണ കമ്മിറ്റി കൺവീനർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് പാചകം. സെന്റ്. ജോസഫ് സ്കൂളിലെ NSS യൂണിറ്റ് ഒരുക്കിയ പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

\"\"

Follow us on

Related News