SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്‌എം സ്കൂളിലെ അധ്യാപികയാണ് ഡിഇഒക്ക് പരാതി നൽകിയത്.
ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപിക പ്രതികരിച്ചത്. ടീച്ചര്‍ ഇങ്ങനെ വരുമ്പോൾ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു. ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്ന് ടീച്ചറുടെ പരാതിയില്‍ പറയുന്നു. വണ്ടൂര്‍ ഡിഇഒ യ്ക്ക് ഇ മെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്.