SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്ത്യന്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടു തസ്തികകളിലായി 14 ഒഴിവുകള്‍ ഉണ്ട്. പ്രോജക്ട് അസോസിയേറ്റ് , ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. താല്‍ക്കാലിക നിയമനം ആയിരിക്കും.
പ്രോജക്ട് അസോസിയേറ്റ്(1)– കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബയോ ടെക്‌നോളജി/ മെറ്റീരിയല്‍ സയന്‍സ്/ ഫിസിക്‌സില്‍ ബിരുദാനന്തരം ബിരുദം
എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ് / ആനിമേഷന്‍/മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍ എന്‍ജിനീയറിങ് ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍ പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ്.
ഫീല്‍ഡ് അസിസ്റ്റന്റ് (1)- സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തി പരിചയം. സ്‌റ്റൈപ്പന്‍ഡ് 20,000+എച്ച്.ആര്‍.എ. പ്രായപരിധി 50 വയസ്സ്.
സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (1)- കെമിക്കല്‍ സയന്‍സസ്/ബയോളജിക്കല്‍ സയന്‍സ് എന്നിവയില്‍ പിഎച്ച്ഡി. സ്‌റ്റൈപ്പന്‍ഡ് 42,000 രൂപ+ എച്ച് ആര്‍ എ. പ്രായപരിധി 40 വയസ്സ്.
പ്രോജക്ട് അസോസിയേറ്റ്||- ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം/തത്തുല്യം+സോളാര്‍ സെല്‍/മുടിയുടെ ഫാബ്രിക്കേഷന്‍സ് മായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 35 വയസ്സ്.
റിസര്‍ച്ച് അസോസിയേറ്റ് (1)- കെമിസ്ട്രിയില്‍ പി എച്ച് ഡി. സ്‌റ്റൈപ്പന്‍ഡ് 47,000 രൂപ. പ്രായപരിധി 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://niist.res.in സന്ദര്‍ശിക്കുക.