SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരൂർ: സംസ്ഥാന കലാമേളയെക്കാൾ
കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും. ഭാഷാപിതാവിന്റെ മണ്ണായ തിരൂരിലാണ് ഈ വർഷത്തെ മലപ്പുറംജില്ലാ കലോത്സവം. 5 ദിവസം നീണ്ടുനിൽക്കുന്ന കാലോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. വിവിധ ഉപജില്ലകളിൽ നിന്നായി 9560 മത്സരാർത്ഥികളാണ് അരങ്ങിൽ എത്തുന്നത്. 16 വേദികളിലായി 309 ഇനങ്ങളിലാണ് മത്സരം. നാളെ ഓഫ് സ്റ്റേജ് മത്സരങ്ങളും കഥകളി, ചവിട്ടുനാടകം, ബാൻഡ് മേളം, ചെണ്ടമേളം, യക്ഷഗാനം, എന്നിവ നടക്കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കലോത്സവത്തിന് എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്.