SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 നവംബർ 28ന് തുടങ്ങുന്ന മെഡിക്കൽ പിജി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി പരീക്ഷ
2022 ഡിസംബർ 5 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
2022 ഡിസംബർ 12 മുതൽ 21വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്ററി (2020 പ്രവേശനം)
തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈം ടേബിൾ
2022 ഡിസംബർ 12മുതൽ 21വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ഓഡിയോളജി
ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്ററി (2020 പ്രവേശനം) തിയറി പരീക്ഷാ ടൈം
ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
2022 നവംബർ 30മുതൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 പ്രവേശനം) പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം
സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ
തങ്ങളുടെ മാതൃകോളേജിൽ ഹാജരായി
തങ്ങൾക്കനുവദിച്ചിട്ടുള്ള ഹാൾ ടിക്കറ്റ് കൈപറ്റി പരീക്ഷക്ക് ഹാജരാക്കണം.
റീ-ടോട്ടലിങ് ഫലം
2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാനം നടത്തിയ അഞ്ചാം
സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ്
ഫലം പ്രസിദ്ധീകരിച്ചു.