SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ആദ്യ ഒഴിവ് ഇനി മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വയ്ക്കും. ഇത് സംബന്ധിച്ച സംവരണം നടപ്പിലാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമായി. 1996 ഫെബ്രുവരി 7മുതല്‍ നടത്തിയ പുതിയ നിയമനങ്ങള്‍ ആണ് ഭിന്നശേഷി സംവരണത്തിനായി പരിഗണനയില്‍ എടുക്കുന്നത്.
സ്‌കൂള്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കുലറിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകളില്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സീനിയര്‍, ഹയര്‍സെക്കന്‍ഡറി ജൂനിയര്‍, വിഎച്ച്എസ്ഇ സീനിയര്‍, വിഎച്ച്എസ്ഇ ജൂനിയര്‍, നോണ്‍ ടീച്ചിംഗ് എന്നീ വിഭാഗങ്ങളായി തിരിച്ചു കൊണ്ടായിരിക്കും ഒഴിവുകളുടെ എണ്ണം കണ്ടെത്തുക.