SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും ഇന്നുമുതൽ ആരംഭിക്കും. http://lbscentre.kerala.gov.in വഴി നവംബർ 26മുതൽ 29ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി അപ്‌ലോഡ് ചെയ്യണം.
എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.