SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവ്. ദിവസവേതന അടിസ്ഥാനത്തില്‍ 6 മാസത്തേക്കുള്ള കരാര്‍ നിയമനമാണ്. 595 രൂപയാണ് ദിവസവേതനം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അറ്റന്റഡന്റ് (പുരുഷന്‍) 1, അറ്റന്റഡന്റ് (സ്ത്രീ) 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. പത്താം ക്ലാസ് വിജയിച്ചവരാകണം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അവശ്യമായ യോഗ്യതകള്‍.
ഡിസംബര്‍ 6,7 തീയതികളിലായി നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ആറാം തീയതി പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏഴാം തീയതി സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് ഇന്റര്‍വ്യൂ നടത്തുക. രാവിലെ 9 30 ന് തന്നെ ഇന്റര്‍വ്യൂവിന് റിപ്പോര്‍ട്ട് ചെയ്യണം.