SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തേഞ്ഞിപ്പലം: 2021-22 അധ്യയന വര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ ഇത് യഥാക്രമം സെന്റ് തോമസ്, ക്രൈസ്റ്റ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ്. വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ വിമല, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട എന്നിവയാണ് ജേതാക്കള്‍. 10000, 9000, 5000 രൂപ ക്രമത്തിലാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും മികച്ച കോളേജുകള്‍ക്ക് 75000, 50000, 25000 രൂപ ക്രമത്തിലും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. 40 ലക്ഷത്തോളം രൂപയാണ് പുരസ്‌കാരമായി വിതരണം ചെയ്തത്.