SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സമഗശിക്ഷ കേരളം ആലപ്പുഴ ജിലയിലെ 11 ഗവ.ഹയർസെക്കൻഡറി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആരംഭിക്കുന്നു. ഭൗമശാസ്ത്രം പഠനവിഷയമായ ജില്ലയിലെ സ്കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം വരുന്നത്. ഇതോടെ കുട്ടികൾക്കും കാലാവസ്ഥ പ്രവചിക്കാനാകും. മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കുന്ന ഉപകരണം, അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാനുള്ള വിൻഡ് വെയിൻ, അന്തരീക്ഷ ആർദ്രത അളക്കാനുള്ള വെറ്റ് ആൻഡ് ഡ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്കിടെ കൂടിയതും കുറഞ്ഞ
തുമായ താപനില രേഖപ്പെടുത്താൻ സിക്സിന്റെ മാക്സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്ക്രീൻ ഉൾപ്പെടെ ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്കൂളുകളിലെ നിരീക്ഷണ കേന്ദ്രത്തിൽ സജ്ജീകരിക്കുക.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ പാഠപുസ്തകത്തിനപ്പുറം നേരിട്ട് നിരീക്ഷിച്ച് മനസിലാക്കുക എന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമാണ്. അതത്
സ്കൂളുകളാണ് കാലാവസ്ഥ സ്റ്റേഷന് ഉപകരണങ്ങൾ വാങ്ങി സജ്ജീകരിക്കേണ്ടത്. ഇതിനായി ഓരോ സ്കൂളിനും 53,225 രൂപ വീതം അനുവദിച്ചു. സ്കൂളുകളിൽ കുട്ടികൾ നിരീക്ഷിച്ച് കാലാവസ്ഥ രേഖപ്പെടുത്തും. ഇതിനായി അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകി. ആലപ്പുഴ മോഡൽ എച്ച്എസ്എസ്, ഹരിപ്പാട് മോഡൽ ബോയ്സ് എച്ച്എസ്എസ്, കായംകുളം ബോയ്സ് എച്ച്എസ്എസ് തുടങ്ങിയ സ്കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്.