ഡല്‍ഹി എയിംസില്‍ അനധ്യാപക തസ്തികകളില്‍ നിരവധി അവസരങ്ങള്‍: നവംബര്‍ 17 മുതല്‍ അപേക്ഷിക്കാം

Nov 16, 2022 at 10:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അനധ്യാപക തസ്തികളിലേക്ക് അപേക്ഷിക്കാന്‍ അവസരം. 258 ഒഴിവുണ്ട്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

\"\"

അസിസ്റ്റന്റ് ഡയറ്റീഷന്‍ (5), മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍ ഗ്രേഡ് ്യു്യു(10), ഡ്രഗ്‌സ് സ്റ്റോര്‍ കീപ്പര്‍ (9), ജനറല്‍ സ്റ്റോര്‍ കീപ്പര്‍ (3) റേഡിയോളജി ടെക്‌നീഷ്യന്‍ (12), ജൂനിയര്‍ എന്‍ജിനീയര്‍ (8), ഫാര്‍മസിസ്റ്റ് ഗ്രേഡ് ്യു്യു (18), ഓപ്പറേഷന്‍ തീയറ്റര്‍ അസിസ്റ്റന്റ് (44), സ്റ്റെനോഗ്രാഫര്‍ (14), സെക്യൂരിറ്റി കം ഫയര്‍ ഗാര്‍ഡ് (35), ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (40), സയന്റിസ്റ്റ്, മെഡിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഫിസിസ്റ്റ്, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, പ്രോഗ്രാമര്‍, പെര്‍ഫ്യൂഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ഒഫ്താല്‍മിക് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍, ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്‌നോളജിസ്റ്റ്, ഡെന്റല്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവയാണ് ഒഴിവുകള്‍ ഉള്ള തസ്തികകള്‍.

\"\"

ജനറല്‍, ഒ ബി സി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് 3000രൂപ, എസ് സി, എസ് ടി, ഇഡബ്ലിയുഎസ് വിഭാഗക്കാര്‍ക്ക് 2400 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല. ഓണ്‍ലൈനായി ആണ് ഫീസ് അടക്കേണ്ടത്. അപേക്ഷ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 19 വരെ സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി http://aiimsexams.ac.in വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ http://aiims.edu എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

\"\"

Follow us on

Related News