SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: 2022-24 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്സ് പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയിൽ സർക്കാർ/ അൺഎയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം http://education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം നവംബർ 19നകം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.