SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യുവിന്റെ ആഹ്വാനം. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ്. കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിലെ സർവകലാശാലകളെ
കമ്മ്യൂണിസ്റ്റ് വത്കരിക്കുന്നതായി ആരോപിച്ചാണ് കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.
സംഘർഷത്തിനൊടുവിൽ റോഡിൽ
കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ 10 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്.