SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി ഉയർത്തി. ഉദ്യോഗസ്ഥരുടെ പേര്, നിലവിലെ തസ്തിക, സ്ഥാനക്കയറ്റം ലഭിച്ച തസ്തിക ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ:
സുജാത. പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാവേലിക്കര (വിദ്യാഭ്യാസ ഉപഡയറക്ടർ ആലപ്പുഴ), അംബിക. എ.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യു.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), കൃഷ്ണകുമാർ.

സി.സി, ജില്ലാവിദ്യാഭ്യാസ ഓഫീസർ, ആലുവ (വിദ്യാഭ്യാസഉപഡയറക്ടർ, തിരുവനന്തപുരം), ഷാജിമോൻ. ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യൂ.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), അന്നമ്മപി.ഡി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. പൊള്ളേത്തൈ, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മാവേലിക്കര), ഷാജി. എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വെളിയം, കൊല്ലം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിങ്ങാലക്കുട), ശശികല. എൽ, പ്രഥമാദ്ധ്യാപിക, ഗവ. സംസ്‌കൃത ഹൈസ്‌കൂൾ, ഫോർട്ട്, തിരുവനന്തപുരം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കട്ടപ്പന),

പ്രീത രാമചന്ദ്രൻ. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈക്കം, കോട്ടയം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോതമംഗലം), ശ്രീലത. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോട്ടയം ഈസ്റ്റ് (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ആലുവ), പ്രസീദ.വി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പാലക്കാട്), രാജു. കെ.വി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, അറക്കുളം, ഇടുക്കി (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം), കുമാരി എസ്. അനിത, പ്രഥമാദ്ധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, കായംകുളം, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മണ്ണാർക്കാട്), ചന്ദ്രിക. എൻ.എ, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. ചേളോര, കണ്ണൂർ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി), ബാലഗംഗാധരൻ. വി.കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വേങ്ങര, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വയനാട്).

തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ്. ഫോർ ഡഫ്-ലെ പ്രഥമാദ്ധ്യാപിക സുജാത ജോർജ്ജിനെ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്ററായി നിയമിച്ചു.
കൂടാതെ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓമന. എം.പി.യെ വിദ്യാഭ്യാസ ഉപഡയറക്ടർ ആയി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്കും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ വാസു. സി.കെ.യെ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായും സ്ഥലം മാറ്റി. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുനിൽ കുമാർ. കെ-യെ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറ്റം നൽകിയും നിയമിച്ചിട്ടുണ്ട്.

0 Comments