SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ എറണാകുളത്ത് തുടക്കം. രാവിലെ 9ന് എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കൊടി ഉയർത്തുന്നതോടെ 3 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രമേളയ്ക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10.30ന് എറണാകുളം ടൗൺഹാളിൽ
മന്ത്രി വി.ശിവൻകുട്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാഥിതിയാകും. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, എം.എൽ.എമാരായ കെ.ജെ മാക്സി, അനൂപ് ജേക്കബ്, കെ.എൻ ഉണ്ണികൃഷ്ണൻ, കെ.ബാബു, പി.വി ശ്രീനിജിൻ, റോജി എം.ജോൺ, ഉമ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് സ്കൂൾ ശാസ്ത്രമേള നടക്കുന്നത്. 6 വേദികളിലായി 5000 ൽപരം വിദ്യാർഥികൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുക്കും. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായാണ് മേള നടക്കുന്നത്. 154 ഇനങ്ങളിലാണു
മത്സരങ്ങൾ ഉണ്ടാകുക. എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി
സ്കൂളാണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്.
കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂൾ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും
വേദിയാകും. ഐ.ടി മേള നടക്കുന്നത്. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഐ.ടി മേള നടക്കുന്നത്.
തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവ
എറണാകുളം എസ്.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.