SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍(കിറ്റ്‌സ്) അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലുമൊരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ ഫുള്‍ടൈം എം.ബി.എ (ഫിനാന്‍സ്)/ എം.കോം പാസായിരിക്കണം,
യൂണിവേഴ്‌സിറ്റി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പരിചയം എന്നിവയാണ് യോഗ്യതകള്‍. 40 വയസ്സാണ് പ്രായപരിധി. 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://kittsedu.org.