SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
എറണാകുളം: മെഗാ തൊഴില്‍മേള നിയുക്തി 2022 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന മെഗാ തൊഴില്‍മേളയാണ് നിയുക്തി. നൂറോളം കമ്പനികളില്‍ നിന്നായി 5,000 ഒഴിവിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ, ബി ടെക് യോഗ്യതകാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 12ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജിലാണ് തൊഴില്‍മേള. രജിസ്‌ട്രേഷനായി http://jobfest.kerala.gov.in കാണുക.