SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ അപ്രന്റീസ് ഒഴിവുകള്‍. ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 101 ഒഴിവുകളുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 18നകം അപേക്ഷിക്കണം.
ഇലക്ട്രോണിക് മെക്കാനിക് ഫിറ്റര്‍, സിഒപിഎ, മെഷനിസ്റ്റ്, ടര്‍ണര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍, ഇലക്ട്രോ പ്ലേറ്റിംഗ്, പ്ലാസ്റ്റിക് പ്രോസസിംങ് ഡ്രാഫ്റ്റ് മാന്‍, സെക്രട്ടേറിയില്‍ ട്രെയിനിങ് ആന്‍ഡ് മാനേജ്‌മെന്റ്, ഡീസല്‍ മെക്കാനിക്, ഫയര്‍മാന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്, ബുക്ക് ബൈന്‍ഡിങ്, എഎന്‍എം എന്നിവയാണ് ഒഴിവുകള്‍ ഉള്ള ട്രേഡുകള്‍. 2019 ന് ശേഷം യോഗ്യത പരീക്ഷ പാസായവര്‍ അപേക്ഷിച്ചാല്‍ മതി. http://apprenticeshipindia.org യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദാംശങ്ങള്‍ http://rac.gov.in