editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

കായികതാരങ്ങള്‍ക്ക് സിആര്‍പിഎഫില്‍ അവസരം: 322 ഒഴിവുകള്‍

Published on : November 01 - 2022 | 12:18 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ സ്‌പോര്‍ട്‌സ് കോട്ട ഒഴിവുകളിലേക്ക് കായികതാരങ്ങള്‍ അപേക്ഷിക്കാം. 322 ഒഴിവുകള്‍ ഉണ്ട്. ദേശീയ സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങള്‍ക്കാണ് അവസരം. താല്‍ക്കാലിക നിയമനമാണ്. ഡിസംബര്‍ 13 നകം അപേക്ഷ സമര്‍പ്പിക്കണം.

ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, അതലറ്റിക്‌സ്, ആര്‍ച്ചറി, ബോക്‌സിങ്, ബോഡി ബില്‍ഡിംഗ്, ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍, ജൂഡോ, ഹോക്കി, കരാട്ടെ, കബഡി, ഷൂട്ടിംഗ്, സ്വിമ്മിംഗ്,വാട്ടര്‍ പോളോ, വോളിബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, വാട്ടര്‍ സ്‌പോര്‍ട്‌സ്,റെസ്ലിംഗ്, വുഷു, ജിംനാസ്റ്റിക്‌സ് എന്നിവയാണ് യോഗ്യതയ്ക്ക് അടിസ്ഥാനമായ കായിക ഇനങ്ങള്‍.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തതുല്യം. പ്രായപരിധി 18-23. ശമ്പളം 25,500-81,100രൂപ.ഉയര പരിശോധന രേഖകളുടെ പരിശോധന ശാരീരിക ക്ഷമത പരീക്ഷ ബന്ധപ്പെട്ട കായിക ഇനത്തിലുള്ള കഴിവ് പരിശോധന വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

Application for the recruitment of sports person in CRPF against sports quota-2022 എന്ന് അപേക്ഷിക്കുന്ന കവറിനു മുകളില്‍ രേഖപ്പെടുത്തണം. അപേക്ഷ ഫീസ് 100 രൂപ. വനിതകള്‍ എസി എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല. പോസ്റ്റല്‍ ഓര്‍ഡര്‍ , ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക് ആയി ഫീസ് അടക്കാം.

0 Comments

Related News