പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധിഅഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

പരീക്ഷാഫലം, പരീക്ഷാതീയതി, പ്രാക്ടിക്കല്‍ പരീക്ഷ: എംജി സർവകലാശാല വാർത്തകൾ

Oct 31, 2022 at 4:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: എംജി സര്‍വകലാശാലയില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഉദ്ഘാടനവും നാളെ (നവംബര്‍ 1) നടക്കും. അസംബ്ലി ഹാളില്‍ രാവിലെ 11ന്  ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്ന വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് മലയാള ദിന സന്ദേശം നല്‍കും. പ്രോ വൈസ് ചാന്‍സര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. പ്രകാശ്കുമാര്‍ ബി, വിവിധ വകുപ്പുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും.

\"\"

പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.എഫ്.ടി(സി.ബി.സി.എസ്.എസ് 2014, 2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.

ഹാള്‍ ടിക്കറ്റ്
നാളെ(നവംബര്‍ 2) ആരംഭിക്കുന്ന പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍   സര്‍വകലാശാല  പി.എച്ച്.ഡി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഗവേഷണ കേന്ദ്ര മേധാവി  സാക്ഷ്യപ്പെടുത്തിയ ഹാള്‍ ടിക്കറ്റുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്.

പരീക്ഷാ തീയതി
മോഡല്‍ 1 ആനുവല്‍ സ്കീം ബി.എ, ബി.എസ്.സി പാര്‍ട്ട് 3 സബ്സിഡിയറി പേപ്പറുകളുടെ(അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ്, യു.ജി.സി സ്പോണ്‍സേഡ്) പരീക്ഷ നവംബര്‍ 22ന് ആരംഭിക്കും.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (നവംബര്‍ 2021 പി.ജി.സി.എസ്.എസ് 2019നു മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബര്‍ 15വരെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7) അപേക്ഷ നല്‍കാം.

\"\"

Follow us on

Related News