SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടർ പുറത്തിറങ്ങി. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ കലണ്ടറിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടിയ്ക്ക് കൈമാറിയാണ് മുഖ്യമന്ത്രി കലണ്ടർ പ്രകാശനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ഒരു ലക്ഷത്തോളം ക്ലാസ് മുറികളിൽ ഈ കലണ്ടർ പ്രദർശിപ്പിക്കും.
നവംബർ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയ്ക്ക് മുന്നോടിയായാണ് കലണ്ടർ പ്രകാശനം ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് സന്നിഹിതനായിരുന്നു.