പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാരത്തിന് ഇനി ഓണ്‍ലൈന്‍ സംവിധാനം

Oct 26, 2022 at 7:42 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവിധങ്ങളായ പരാതികളുടെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനമായി. സ്കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ, സമഗ്ര ശിക്ഷാകേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.സുപ്രിയ, സ്കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ.പി.പ്രമോദ് , സെക്രട്ടറി ശ്രീകല, ഡയറക്ടര്‍ അഞ്ജന.എം.എസ് (സ്റ്റുഡന്‍റ് സര്‍വ്വീസസ് ഡിവിഷന്‍), ഡോ.കെ.ആര്‍.ഷൈജു (അക്കാദമിക്-എക്സാം ആന്‍റ് ഇവാലുവേഷന്‍ ഡിവിഷന്‍), സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന, വിവിധ വകുപ്പ് മേധാവികള്‍ ജനറല്‍കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കോള്‍-കേരള രൂപീകൃതമായതുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതികള്‍ പരിഹരിക്കാനാകും വിധമാണ് ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.

\"\"

Follow us on

Related News