പ്രധാന വാർത്തകൾ
പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചപ്ലസ് വൺ സീറ്റ് ക്ഷാമം: നാളെ മുതൽ എസ്എഫ്ഐ സമരത്തിന്കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെസ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടിപിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾകണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

കരിക്കുലം പരിഷ്‌കരണത്തിന് പൊതുമാർഗ്ഗരേഖ;
മോഡൽ കരിക്കുലം ഫ്രെയിംവർക്ക് ഉടൻ

Oct 26, 2022 at 3:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡൽ കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്നുവന്ന രണ്ടു ദിവസത്തെ കൊളോക്വിയത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ അവകാശപത്രിക ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

\"\"

മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാർത്ഥികൾ, അധ്യാപക -അനധ്യാപകർ എന്നിവർക്ക് സ്വതന്ത്രമായി, നിർഭയമായി കാര്യങ്ങൾ ചെയ്യാൻ സർഗ്ഗാത്മകമായ രീതിയിൽ കലാലയങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്.

\"\"

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം പൂർണ്ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു വരികയാണ് . സർവകലാശാലകളുടെ ഭരണസംവിധാനത്തിൽ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോർട്ടുകളിൽ നിർദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സർക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ കൈകൊള്ളുകയെന്നും മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി.

\"\"


കൊളോക്വിയത്തിൽ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് റിപ്പോർട്ടുകളിന്മേൽ സജീവ ചർച്ച നടന്നു. അധ്യാപക- അനധ്യാപക – ഗവേഷക – വിദ്യാർത്ഥി – പ്രിൻസിപ്പാൾമാരും മാനേജ്‌മെന്റ് സംഘടനകളുടെ പ്രതിനിധികളും വിവിധ സർവ്വകലാശാല, സർക്കാർ സ്ഥാപന പ്രതിനിധികളും കൊളോക്വിയത്തിൽ പങ്കെടുത്തു.

\"\"

Follow us on

Related News