SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ നൈപുണ്യം വകുപ്പിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി പദ്ധതിയായ കേരളസവാരിയില്‍ ഡ്രൈവര്‍മാര്‍ക്ക് പ്ലേ-സ്റ്റോര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പ്ലേസ്റ്റോറില്‍ നിന്ന് കേരളസവാരി ഡ്രൈവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍
ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകള്‍, ഡ്രൈവര്‍ ലൈസന്‍സ് എന്നിവ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് രജിസ്ട്രേഷന്‍ ഫീസ് അടക്കണം. നിലവില്‍ കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്. ആപ്പ് ഉപയോഗിക്കുന്നതിനായുള്ള പരിശീലനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072272208