SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കണ്ണൂർ: 2012 – 22 വർഷത്തെ കണ്ണൂർ സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡുകൾ സർവകലാശാല ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വിതരണം ചെയ്തു. കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ അധ്യക്ഷതവഹിച്ചു. വൈസ് ചാൻസിലർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സിന്റിക്കേറ്റംഗം എം സി രാജു, സെനറ്റംഗം സാജു പി ജെ, അക്കാദമിക് കൗൺസിൽ അംഗം പി രഘുനാഥ്, ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ്, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ കെ, റിസർച്ച് ഡയറക്ടർ ഡോ. അനിൽ രാമചന്ദ്രൻ, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. സി പി സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് കെ പി നന്ദി പറഞ്ഞു.
ജിമ്മി ജോർജ്/ മെറിറ്റ് അവാർഡുകൾ
ജിമ്മി ജോർജ് സ്മാരക അവാർഡ് (പുരുഷ വിഭാഗം) എസ് എൻ കോളേജ്
ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
പയ്യന്നൂർ കോളേജ്
ജിമ്മി ജോർജ് സ്മാരക അവാർഡ് (വനിതാ വിഭാഗം)
ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്
എസ് എൻ കോളേജ്
ഓവറോൾ ചമ്പ്യൻഷിപ്പ്
1 ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
2 എസ് എൻ കോളേജ്
3 സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്, കണ്ണൂർ സർവകലാശാല
മികച്ച വനിതാ കായിക താരം: കനകലക്ഷ്മി (ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്)
മികച്ച പുരുഷ കായിക താരം: യദു കൃഷ്ണൻ (ഗവണ്മെന്റ് കോളേജ്, കാസർഗോഡ്)