ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

Oct 19, 2022 at 9:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: പാലോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

\"\"

ജൂനിയര്‍ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയന്‍സിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീല്‍ഡ് വര്‍ക്കിലും നഴ്സറി മാനേജ്മെന്റിലും ടിഷ്യൂ കള്‍ച്ചറിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

\"\"

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗീകള്‍ച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീല്‍ഡ് വര്‍ക്കിലും നഴ്സറി മാനേജ്മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബര്‍ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

\"\"

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562-ല്‍ നവംബര്‍ 7, 8 തീയതികളില്‍ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: http://jntbgri.res.in.

\"\"

Follow us on

Related News