പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രവേശന നടപടികൾ ആരംഭിച്ചു

Oct 18, 2022 at 4:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന തീയതിയിൽ, തിരഞ്ഞെടുത്ത പ്രാദേശികകേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്. പരിശോധനക്കുശേഷം, ടി. സി. ഒഴികെ എല്ലാ അസൽ രേഖകളും അപേക്ഷകർക്ക് തിരിച്ചു നൽകും.

\"\"

സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തീയതി അപേക്ഷകർക്കുതന്നെ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും അഡ്മിഷൻ ലിങ്കിലുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.

\"\"

അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ സർവകലാശാല നടത്തുന്നത്. ബി.എ. ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളിലും
എം. എ ക്ക് ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലുമാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. നവംബർ 15 വരെ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കാം. നിർദേശങ്ങൾ സർവകലാശാലയുടെ http://sgou.ac.in എന്ന വെബ്സൈറ്റിൽ അപ്ലൈ ഫോർ അഡ്മിഷൻ ലിങ്കിൽ നൽകിയിട്ടുണ്ട്. കോഴിക്കോട് പ്രാദേശികകേന്ദ്രം ടെലിഫോൺ നമ്പർ – 0495 2920228

\"\"

Follow us on

Related News