SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കോട്ടയം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പ് സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695002.
ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ് സി/എം.എ (സൈക്കോളജി), ഒരു വര്‍ഷത്തെ പ്രവ്യത്തിപരിചയം. പ്രായം 25 വയസ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 12,000 രൂപയാണ് വേതനം. ഫോണ്‍: 0471-2348666, വെബ്‌സൈറ്റ്: http://keralasamakhya.org.